ഐസ്വാൾ: പെട്രോള്‍ ടാങ്കറിന് തീപിടിച്ച് നാല് പേര് മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു. മിസോറാമിലെ ഐസ്വാള്‍ ജില്ലയിലെ തുരിയല്‍ ഗ്രാമത്തിലാണ് സംഭവം.
പെട്രോളുമായി ചമ്പായിയിലേക്ക് പോകുകയായിരുന്ന വാഹനത്തിനാണ് തീപിടിച്ചത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ടാങ്കറില്‍ നിന്നും പുറത്തേക്ക് പോയ പെട്രോള്‍ പ്രദേശവാസികള്‍ ശേഖരിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്.
പെട്രോൾ ടാങ്കറിന് തീപിടിച്ച് നാല് പേർ മരിച്ചു
11:06 AM Oct 30, 2022 | Deepika.com