ബം​ഗാ​ളി​ൽ ക്രൂ​ഡ് ബോം​ബ് ആ​ക്ര​മ​ണം; അ​ഞ്ച് കു​ട്ടി​ക​ൾ​ക്ക് പ​രി​ക്ക്

05:39 AM Oct 29, 2022 | Deepika.com
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ സൗ​ത്ത് 24 പ​ർ​ഗ​നാ​സി​ൽ ക്രൂ​ഡ് ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച ന​രേ​ന്ദ്ര​പൂ​ർ മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. മൈ​താ​ന​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​ക​ളാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

മൈ​താ​ന​ത്തി​ന്‍റെ ഒ​ര​റ്റ​ത്ത് ക്രൂ​ഡ് ബോം​ബു​ക​ൾ കി​ട​ക്കു​ന്ന​ത് കു​ട്ടി​ക​ൾ ക​ണ്ടി​രു​ന്നു. അ​തി​ന​ടു​ത്തേ​ക്ക് കു​ട്ടി​ക​ൾ എ​ത്തി​യ​പ്പോ​ൾ അ​ക്ര​മി സം​ഘം അ​വ​രെ ഓ​ടി​ക്കാ​ൻ ക്രൂ​ഡ് ബോം​ബെ​ടു​ത്ത് എ​റി​യു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് പോ​ലീ​സ് എ​ത്തി​യ​പ്പോ​ഴേ​ക്കും പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ട്ട നാ​ല് കു​ട്ടി​ക​ളും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. സം​ഭ​വ​ത്തി​ൽ നാ​ല് പ്ര​തി​ക​ൾ പി​ടി​യി​ലാ​യി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​യാ​ണെ​ന്നും ബ​രു​യി​പൂ​ർ എ​സ്പി പു​ഷ്പ അ​റി​യി​ച്ചു.