പ​റ​ന്നു​യ​രു​ന്ന​തി​നി​ടെ എ​ൻ​ജി​നി​ൽ തീ; ​ഇൻഡിഗോ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി

07:53 AM Oct 29, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​റ​ന്നു​യ​രു​ന്ന​തി​നി​ടെ എ​ൻ​ജി​നി​ൽ തീ​പി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. ഇ​ൻ​ഡി​ഗോ​യു​ടെ ഡ​ൽ​ഹി-​ബം​ഗ​ളൂ​രു വി​മാ​ന​മാ​ണ് അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.29 ന് ​ആ​യി​രു​ന്നു സം​ഭ​വം.

ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലെ മൂ​ന്നാ​മ​ത്തെ ടെ​ർ​മി​ന​ലി​ൽ​നി​ന്നും പ​റ​ന്നു​യ​ർ​ന്ന വി​മാ​ന​ത്തി​ന്‍റെ വ​ല​ത് ഭാ​ഗ​ത്തെ ചി​റ​കി​ന് താ​ഴെ​യാ​ണ് തീ ​പ​ട​ർ​ന്ന​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജാ​ഗ്ര​താ നി​ർ​​ദേ​ശം ന​ൽ​കു​ക​യും വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കു​ക​യു​മാ​യി​രു​ന്നു. വ​ല​ത് വ​ശ​ത്തെ എ​ൻ​ജി​നി​ൽ വ​ലി​യ​തോ​തി​ൽ‌ ത​ന്നെ തീ ​പ​ട​ർ​ന്നു പി​ടി​ച്ചു. യാ​ത്ര​ക്കാ​ർ മൊ​ബൈ​ൽ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​രെ​ല്ലാം സു​ര​ക്ഷി​ത​രാ​ണെ​ന്നാ​ണ് വി​വ​രം.