മയിൻപുരി: കീടനാശിനി കലർന്ന ചായ കുടിച്ച് ഉത്തർപ്രദേശിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. നഗ്ല കൻഹായി ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. ശിവാനനന്ദൻ(35), മക്കളായ ശിവാംഗ്(6), ദിവ്യാൻശ്(5), ബന്ധുവായ രവീന്ദ്ര സിംഗ് (55), അയൽവാസിയായ സോബ്രൻ(42)എന്നിവരാണു മരിച്ചത്.
ചായത്തോട്ടത്തിൽ തളിക്കുന്ന കീടനാശിനി ശിവാനന്ദന്റെ ഭാര്യ രമാമൂർത്തി അബദ്ധത്തിൽ ചായയിൽ ചേർത്തതാണ് മരണകാരണമായതെന്നു പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ചായയുടെ സാമ്പിൾ രാസപരിശോധനയ്ക്ക് അയച്ചതായും മയിൻപുരി എസ്പി അറിയിച്ചു.
"വിഷച്ചായ' കുടിച്ചു; യുപിയിൽ രണ്ടു കുട്ടികളുൾപ്പെടെ അഞ്ച് പേർ മരിച്ചു
05:39 AM Oct 28, 2022 | Deepika.com