ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ കൈ​പി​ടി​ക്കാ​ന്‍ കു​രു​ന്നു കാ​യി​ക​താ​ര​ങ്ങ​ളെത്തി

01:49 AM Oct 27, 2022 | Deepika.com
കൊ​ച്ചി: ക​ലൂ​ർ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് മ​ത്സ​ര​ത്തി​ല്‍ ഫു​ട്ബോ​ള്‍ താ​ര​ങ്ങ​ളെ ഗ്രൗ​ണ്ടി​ലേ​ക്കു കൈ​പി​ടി​ച്ച് ആ​ന​യി​ക്കാ​ന്‍ ഊ​രി​ലെ കു​രു​ന്നു കാ​യി​ക​താ​ര​ങ്ങ​ള്‍ കൊ​ച്ചി​യി​ലെ​ത്തി.

കാ​സ​ര്‍​ഗോ​ഡ് ക​രി​ന്ത​ലം ഏ​ക​ല​വ്യ മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്പോ​ര്‍​ട്സ് സ്‌​കൂ​ളി​ലെ 22 ട്രൈ​ബ​ല്‍ വി​ദ്യാ​ര്‍​ഥിക​ളാ​ണു കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്സ്-​മും​ബൈ സി​റ്റി മ​ത്സ​ര​ത്തി​ല്‍ താ​ര​ങ്ങ​ളെ ഗ്രൗ​ണ്ടി​ലേ​ക്ക് ആ​ന​യി​ക്കു​ക.

എ​റ​ണാ​കു​ളം നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ കു​ട്ടി​ക​ളെ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ പി.​വി ശ്രീ​നി​ജി​ന്‍ എം​എ​ല്‍​എ പൂ​ക്ക​ളും മ​ധു​ര​വും ന​ല്‍​കി സ്വീ​ക​രി​ച്ചു.