മെൽബൺ: ഇന്ത്യൻ നായകൻ രോഹിത് ശർമ ഫോം വീണ്ടെടുത്താൽ ഇന്ത്യ തന്നെ ട്വന്റി-20 ലോകകപ്പ് ജേതാകളാവുമെന്ന് ബാറ്റിംഗ് ഇതിഹാസം സുനിൽ ഗവാസ്കർ.
രോഹിത് ശർമയ്ക്ക് വലിയ സ്കോറുകൾ നേടാൻ കഴിയുന്നില്ല എന്നത് മാത്രമാണ് ഇന്ത്യയുടെ നിലവിലെ ആശങ്കയെന്നും ഫോമിലായാൽ രോഹിതിന് ആദ്യം തന്നെ ടീമിന് ആധിപത്യം നൽകാനാവുമെന്നും ഗവാസ്കർ പറഞ്ഞു.
നെതർലൻഡ്സിനെതിരായ മത്സരം ഇന്ത്യ നിസാരമായി കാണരുതെന്നും ഗവാസ്കർ ഓർമിപ്പിച്ചു. ട്വന്റി-20 ക്രിക്കറ്റില്‍ ആരെയും കുഞ്ഞന്മാരായി കണക്കാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
രോഹിത് ഫോം വീണ്ടെടുത്താൽ ഇന്ത്യ കപ്പ് എടുക്കും: ഗവാസ്കർ
12:40 AM Oct 27, 2022 | Deepika.com