കു​സാ​റ്റ് ഹോ​സ്റ്റ​ലി​ൽ എ​സ്എ​ഫ്ഐ ആ​ക്ര​മ​ണം; അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്

06:51 PM Oct 26, 2022 | Deepika.com
കൊ​ച്ചി: കൊ​ച്ചി സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല (കു​സാ​റ്റ്) ഹോ​സ്റ്റ​ലി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്ര​മ​ണം. അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഹോ​സ്റ്റ​ലി​ൽ താ​മ​സി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ പു​റ​ത്തു​നി​ന്നും എ​ത്തി​യ​വ​ർ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മി​ക​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ മു​റി​ക്ക് തീ​യി​ട്ടു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. 12 പേ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പ​റ​യു​ന്നു.

ഹോ​സ്റ്റ​ലി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ സം​ഘം ക​മ്പി​യും മ​ര​ക്ക​ഷ​ണ​ങ്ങ​ളു​മാ​യി വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ച്ചു. അ​ഞ്ച് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റു. പോ​ലീ​സ് എ​ത്തി​യി​ട്ടും അ​ക്ര​മി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ക്കു​ന്നു.