ഋ​ഷി സു​നാ​കി​നെ അ​ഭി​ന​ന്ദി​ച്ച് അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ

02:52 AM Oct 25, 2022 | Deepika.com
‌ന്യൂ​ഡ​ൽ​ഹി: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​ന്ത്യ​ന്‍ വം​ശ​ജ​ന്‍ ഋ​ഷി സു​നാ​കി​നെ അ​ഭി​ന​ന്ദി​ച്ച് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. ഇ​ന്ത്യ​ക്കാ​ര്‍ ലോ​ക​മെ​മ്പാ​ടും ത​ങ്ങ​ളു​ടെ മു​ദ്ര പ​തി​പ്പി​ക്കു​ന്നു​വെ​ന്ന് കേ​ജ​രി​വാ​ള്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

രാ​ജ്യ​ത്തെ വി​ജ​യ​ക​ര​മാ​യി ന​യി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് ജ്ഞാ​ന​വും ശ​ക്തി​യും ഉ​ണ്ടാ​ക​ട്ടേ​യെ​ന്ന് കേ​ജ​രി​വാ​ള്‍ ട്വി​റ്റ​റി​ലൂ​ടെ ആ​ശം​സി​ച്ചു.

ലി​സ് ട്ര​സി​ന്‍റെ പി​ൻ​ഗാ​മി​യാ​യാ​ണ് ഋ​ഷി എ​ത്തു​ന്ന​ത്. എ​തി​ർ സ്ഥാ​നാ​ർ​ഥി പെ​ന്നി മോ​ർ​ഡ​ന്‍റ് മ​ത്സ​ര​രം​ഗ​ത്തു​നി​ന്നും പി​ൻ​മാ​റി​യ​തോ​ടെ​യാ​ണ് ഋ​ഷി സു​നാ​ക് പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്.

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യെ ക​ണ്ടെ​ത്താ​ൻ ഭ​ര​ണ​ക​ക്ഷി​യാ​യ ക​ൺ​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി​യി​ൽ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ സു​നാ​ക് മു​ന്നി​ലാ​യി​രു​ന്നു. മ​ത്സ​ര​ത്തി​നി​റ​ങ്ങാ​ൻ കു​റ​ഞ്ഞ​ത് നൂ​റു പേ​രു​ടെ പി​ന്തു​ണ ആ​വ​ശ്യ​മാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പെ​ന്നി മോ​ർ​ഡ​ന്‍റ് മ​ത്സ​ര​രം​ഗ​ത്തു​നി​ന്നും പി​ൻ​മാ​റി​യ​ത്.

ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ബ്രി​ട്ടീ​ഷ് സ​ന്പ​ദ്‌​വ്യ​വ​സ്ഥ​യെ ശ​രി​പ്പെ​ടു​ത്താ​ൻ വേ​ണ്ടി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നു സു​നാ​ക് പ​റ​ഞ്ഞു.

നേ​ര​ത്തേ ബോ​റി​സ് ജോ​ൺ​സ​ന്‍റെ പി​ൻ​ഗാ​മി​യെ ക​ണ്ടെ​ത്താ​നാ​യി ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലി​സ് ട്ര​സി​നോ​ടു സു​നാ​ക് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ലി​സ് ട്ര​സ് 45 ദി​വ​സ​ത്തി​ന​കം രാ​ജി​വ​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങി​യ​ത്.