തിരുവനന്തപുരം: വാർത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിങ്കളാഴ്ച രാവിലെ 10.30ന് മുഖ്യമന്ത്രി പാലക്കാട്ട് മാധ്യമങ്ങളെ കാണും.
ഒന്‍പത് വിസിമാര്‍ക്ക് രാജിക്കുള്ള അന്ത്യശാസനം ഗവര്‍ണര്‍ നല്‍കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം വിളിച്ചത്. തിങ്കളാഴ്ച രാവിലെ 11.30നുള്ളിൽ രാജിവയ്ക്കണമെന്നാണ് ഗവർണറുടെ നിർദേശം.
യുജിസി മാർഗനിർദേശം ലംഘിച്ചുള്ള നിയമനമെന്ന് ചൂണ്ടിക്കാട്ടിയാണ് ചാൻസലറുടെ നപടി.
ഗവർണർക്കുള്ള മറുപടിക്കോ..?, വാർത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രി
06:22 AM Oct 24, 2022 | Deepika.com