പാലക്കാട്: കൊടുവായൂർ കാക്കിയൂരിൽ തെരുവുനായ ആക്രമണം. വയോധികനെ ഉൾപ്പെടെ നാല് പേരെ തെരുവുനായ കടിച്ചു. കാക്കിയൂർ സ്വദേശി വയ്യാപുരിക്ക് തെരുവുനായ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു.
നായ മുഖത്തെ മാംസം കടിച്ചുപറിച്ചു. തുന്നലിടാൻ കഴിയാത്ത അവസ്ഥയിലാണെന്ന് ആശുപത്രി അധികൃതർ പറയുന്നു. വയ്യാപുരി രാവിലെ ചായ കുടിക്കാൻപോയി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.
വഴിയിൽ നായയെ കണ്ട വയ്യാപുരി വടിയെടുത്തതോടെ ആക്രമിക്കുകയായിരുന്നു. നായ ചാടി മുഖത്ത് കടിച്ചു. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു.
കൊടുവായൂർ കാക്കിയൂരിൽ തെരുവുനായ ആക്രമണം; വയോധികന്റെ മുഖം കടിച്ചുപറിച്ചു
09:17 AM Oct 23, 2022 | Deepika.com