തിരുവനന്തപുരം: മയക്കുമരുന്നിനെതിരെയുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായി ഞായറാഴ്ച എല്ലാ നിയോജക മണ്ഡലങ്ങളിലും എംഎൽഎമാരുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ദീപം തെളിയിക്കുകയും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും.
തിങ്കളാഴ്ച വൈകുന്നേരം ആറിനു ലഹരിക്കെതിരേ സംസ്ഥാനത്തെ എല്ലാ വീടുകളിലും ദീപം തെളിയിക്കും. ലഹരിക്കെതിരെയുള്ള മഹാ പോരാട്ടത്തിൽ പങ്കാളികളായി വീടുകളിൽ ദീപം തെളിയിക്കാൻ എല്ലാവരും തയാറാകണമെന്ന് മന്ത്രി എം.ബി. രാജേഷ് ആഹ്വാനം ചെയ്തു.
ഞായർ, തിങ്കൾ ദിവസങ്ങളിൽ എല്ലാ ഗ്രന്ഥശാലകളിലും ദീപം തെളിയിക്കുന്ന പരിപാടി നടക്കും. നവംബർ ഒന്നിനാണ് ഒന്നാം ഘട്ടം പ്രചാരണം അവസാനിക്കുന്നത്. ഒന്നിന് എല്ലാ വിദ്യാലയങ്ങളിലും ഓഫീസുകളിലും ലഹരിക്കെതിരെ വിദ്യാർഥികളും പൊതുജനങ്ങളും ശൃംഖല തീർക്കും. വിദ്യാലയങ്ങളില്ലാത്ത സ്ഥലങ്ങളിൽ വാർഡുകളിലെ പ്രധാന കേന്ദ്രത്തിലാകും ശൃംഖല.
മയക്കുമരുന്നിനെതിരെ തിങ്കളാഴ്ച വീടുകളിൽ ദീപം തെളിയും
11:32 PM Oct 21, 2022 | Deepika.com