എ​ല്ലാ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും സൗ​ജ​ന്യ നി​ര​ക്കി​ൽ ബ​സ് യാ​ത്ര

07:51 PM Oct 21, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കൂ​ടു​ത​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു സൗ​ജ​ന്യ​നി​ര​ക്കി​ൽ ബ​സ് യാ​ത്ര അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. പാ​ർ​ക്കി​ൻ​സ​ണ്‍ ഡി​സീ​സ്, മ​സ്കു​ല​ർ ഡി​സ്ട്രോ​ഫി, മ​ൾ​ട്ടി​പ്പി​ൾ ഡി​സെ​ബി​ലി​റ്റി, മ​ൾ​ട്ടി​പ്പി​ൾ സ്ലീ​റോ​സ്‌​സി​സ്, ഹീ​മോ​ഫീ​ലി​യ ത​ലാ​സി​മി​യ, സി​ക്കി​ൾ​സെ​ൽ ഡി​സീ​സ് എ​ന്നീ രോ​ഗ ബാ​ധി​ത​രും ഡ്വാ​ർ​ഫി സം, ​ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​വ​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും ബ​സു​ക​ളി​ൽ ഇ​നി മു​ത​ൽ യാ​ത്രാ ചാ​ർ​ജ് ഇ​ള​വ് അ​നു​വ​ദി​ക്കും.

പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ സം​ഘ​ടി​പ്പി​ച്ച വാ​ഹ​നീ​യം അ​ദാ​ല​ത്തി​ൽ ല​ഭി​ച്ച അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​നം. എ​ണ്ണ​ത്തി​ൽ കു​റ​വെ​ങ്കി​ലും ഇ​വ​രു​ടെ യാ​ത്രാ​ക്ലേ​ശം പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി​യെ​ന്ന് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു പ​റ​ഞ്ഞു.