ന്യൂഡൽഹി: പീഡനക്കേസിൽ ആരോപണ വിധേയനായ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരായ പാർട്ടി നടപടി വൈകും. അച്ചടക്കസമിതിയുമായി ആലോചിച്ച ശേഷം എംഎൽഎയ്ക്കെതിരായ നടപടിയുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ അറിയിച്ചു.
ജാമ്യം കിട്ടിയ സാഹചര്യം അടക്കം പരിശോധിക്കും. സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന എൽദോസിന്റെ ആരോപണവും പരിശോധിക്കുമെന്ന് സുധാകരൻ പറഞ്ഞു.
എൽദോസ് എംഎൽഎ വിളിച്ചിരുന്നതായി സുധാകരൻ വ്യക്തമാക്കി. ഒളിവിൽ പോയതിൽ എൽദോസ് ഖേദം അറിയിച്ചു. പാര്‍ട്ടിയെ അറിയിച്ചിട്ട് വേണമായിരുന്നു പോകാന്‍ എന്ന് എല്‍ദോസിന് മറുപടി നല്‍കിയതായും സുധാകരന് പറഞ്ഞു.
എംഎൽഎയ്ക്കെതിരെ ഉടൻ നടപടിയില്ല; എൽദോസ് വിളിച്ചിരുന്നതായി കെ. സുധാകരൻ
05:09 PM Oct 21, 2022 | Deepika.com