നെഹ്റു കുടുംബം കോണ്‍ഗ്രസിന്‍റെ ശക്തിയെന്ന് എ.കെ. ആന്‍റണി

11:49 PM Oct 19, 2022 | Deepika.com
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിജയം പാര്‍ട്ടിക്ക് കരുത്ത് പകരുമെന്ന് എ.കെ. ആന്‍റണി. കോണ്‍ഗ്രസില്‍ ജനാധിപത്യം ഉണ്ടെന്നതിന് തെളിവാണ് അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പെന്നും ആന്‍റണി പറഞ്ഞു.

ഫലപ്രഖ്യാപനം വന്ന ഉടനെ തന്നെ ഖാര്‍ഗെയെ സന്ദര്‍ശിച്ച് തരൂര്‍ ആശംസകളും പിന്തുണയും അറിയിച്ചത് ജനാധിപത്യത്തിന്‍റെ മറ്റൊരു മഹത്വമാണ്. നെഹ്റു കുടുംബം കോണ്‍ഗ്രസിന്‍റെ ശക്തിസ്രോതസാണെന്നും ആന്‍റണി മാധ്യമങ്ങളോട് കൂട്ടിച്ചേർത്തു.