ഹി​ന്ദി അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​തി​നെ​തി​രെ പ്ര​മേ​യ​വു​മാ​യി ത​മി​ഴ്നാ​ട്

05:05 PM Oct 18, 2022 | Deepika.com
ചെ​ന്നൈ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഹി​ന്ദി നി​ർ​ബ​ന്ധ​മാ​ക്ക​ൽ ന​യ​ത്തി​നെ​തി​രെ പ്ര​മേ​യം പാ​സാ​ക്കി ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ.

രാ​ജ്യ​ത്തെ പൗ​ര​ന്മാ​രെ ഹി​ന്ദി പ്രാ​ഗ​ൽ​ഭ്യം അ​ള​വു​കോ​ലാ​യി ഉപയോഗിച്ച് മൂ​ന്നാ​യി ത​രം​തി​രി​ക്കാ​നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ നീ​ക്ക​മെ​ന്ന് പ്ര​മേ​യ​ത്തി​ന്മേ​ലു​ള്ള ച​ർ​ച്ച​ക്കി​ടെ മു​ഖ്യ​മ​ന്ത്രി എം.​കെ സ്റ്റാ​ലി​ൻ പ​റ​ഞ്ഞു. ത​മി​ഴ​രെ മൂ​ന്നാം കി​ട പൗ​ര​ന്മാ​രാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്തു​മെ​ന്നും സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.

"കേ​ന്ദ്ര​ത്തി​ന്‍റെ നി​ല​പാ‌​ട് ത​മി​ഴ്നാ​ട് സ​ഭ​യി​ൽ സി.​എ​ൻ. അ​ണ്ണാ​ദു​രൈ പാ​സാ​ക്കി​യ ദ്വി​ഭാ​ഷാ​ന​യ​ത്തി​ന് എ​തി​രാ​ണ്; അത് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു ഉ​റ​പ്പ് ന​ൽ​കി​യ ഭാ​ഷ വൈ​വി​ധ്യ ന​യ​ത്തെ അ​ട്ടി​മ​റി​ക്കു​ന്ന​തു​മാ​ണ്. ഇം​ഗ്ലീ​ഷ് പൊ​തു​ഭാ​ഷ​യാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന 1976-ലെ ​തീ​രു​മാ​നത്തെ ക​വ​ച്ചു​വ​യ്ക്കു​ന്ന​താ​ണ് ഹി​ന്ദി അ​ടി​ച്ചേ​ൽ​പ്പി​ക്ക​ൽ'- സ്റ്റാ​ലി​ൻ വ്യ​ക്ത​മാ​ക്കി.