ഇ​ര​ട്ട​ന​ര​ബ​ലി: പ്ര​തി​ക​ള്‍ പ​റ​യു​ന്ന​തെ​ല്ലാം വി​ശ്വാ​സ​ത്തി​ലെ​ടു​ക്കു​ന്നി​ല്ലെ​ന്ന് പോ​ലീ​സ്

12:00 PM Oct 18, 2022 | Deepika.com
പ​ത്ത​നം​തി​ട്ട: ഇ​ല​ന്തൂ​ര്‍ ഇ​ര​ട്ട​ന​ര​ബ​ലി​ക്കേ​സി​ല്‍ പ്ര​തി​ക​ള്‍ പ​റ​യു​ന്ന​തെ​ല്ലാം വി​ശ്വാ​സ​ത്തി​ലെ​ടു​ക്കു​ന്നി​ല്ലെ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ്ണ​ര്‍ സി.​എ​ച്ച് നാ​ഗ​രാ​ജു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല കാ​ര്യ​ങ്ങ​ള്‍ പ്ര​തി​ക​ള്‍ പ​റ​യു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തി​ക​ള്‍ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ പ​റ​യു​ന്നു​ണ്ട്. ഇ​തി​ല്‍ എ​ല്ലാം വാ​സ്ത​വ​മാ​ണെ​ന്നു ക​രു​താ​നാ​വി​ല്ല. പ്ര​ധാ​ന​പ്പെ​ട്ട ചി​ല കാ​ര്യ​ങ്ങ​ള്‍ ഇ​വ​ര്‍ പ​റ​യു​ന്നി​ല്ലെ​ന്നും തെ​ളി​വു​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് മൊ​ഴി വി​ശ്വാ​സ​ത്തി​ലെ​ടു​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​സി​ല്‍ പ്ര​തി​ക​ള്‍​ക്കെ​തി​രെ ശാ​സ്ത്രീ​യ തെ​ളി​വു​ക​ള്‍ ഉ​ണ്ട്. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​പു​ല​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കും. ഷാ​ഫി കൂ​ടു​ത​ല്‍ പേ​രെ ന​ര​ബ​ലി​ക്ക് ഇ​ര​യാ​ക്കി​യ​തി​ന് തെ​ളി​വി​ല്ലെ​ന്നും നാ​ഗ​രാ​ജു പ​റ​ഞ്ഞു.