നോ​യി​ഡ​യി​ൽ തെ​രു​വ് നാ​യ ആ​ക്ര​മി​ച്ച ഒ​രു വ​യ​സു​കാ​ര​ൻ മ​രി​ച്ചു

11:19 AM Oct 18, 2022 | Deepika.com
നോ​യി​ഡ: സെ​ക്ട​ർ 100 -ലെ ​ആ​ഡം​ബ​ര പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ൽ തെ​രു​വ് നാ​യ ആ​ക്ര​മി​ച്ച ഒ​രു വ​യ​സു​ള്ള കു​ട്ടി മ​രി​ച്ചു. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്.

സ​മു​ച്ച​യ​ത്തി​ലെ റോ​ഡി​ൽ ജോ​ലി ചെ​യ്തി​രു​ന്ന തൊ​ഴി​ലാ​ഴി​ക​ളു​ടെ കു​ട്ടി​യെ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണ് നാ​യ ആ​ക്ര​മി​ച്ച​ത്. തു​റ​ന്ന് കി​ട​ന്നി​രു​ന്ന ഗേ​റ്റി​ലൂ​ടെ എ​ത്തി​യ നാ​യ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം റോ​ഡ​രി​കി​ൽ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി‌​യെ മാ​ര​ക​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

മധ്യപ്രദേശിലെ സിൻഗ്രൗലി സ്വദേശികളാണ് കുട്ടിയുടെ മാതാപിതാക്കൾ. കുട്ടിയുടെ മൃതദേഹം സിൻഗ്രൗലിയിൽ സംസ്കരിക്കാനായി മാതാപിതാക്കൾ പുറപ്പെട്ടതായി അധികൃതർ അറിയിച്ചു.