കോട്ടയത്ത് എംഡിഎംഎയുമായി യുവാവ് പിടിയില്‍

10:32 AM Oct 18, 2022 | Deepika.com
കോട്ടയം: ലഹരി മരുന്ന് ഇതര സംസ്ഥാന ബസില്‍ കടത്തിക്കൊണ്ടു വരുന്നതിനിടെ ബേക്കര്‍ ജംഗ്ഷനില്‍ യുവാവ് പോലീസ് പിടിയിലായി.

വടവാതൂര്‍ സ്വദേശി അക്ഷയിയെ ആണ് എംഡിഎംഎയുമായി ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘം പിടികൂടിയത്. ഇയാളുടെ ബാഗില്‍ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്.