അ​ന്ധ​വി​ശ്വാ​സ​ത്തി​നെ​തി​രെ നി​യ​മം ഉ​ട​ന്‍: മു​ഖ്യ​മ​ന്ത്രി

11:09 PM Oct 17, 2022 | Deepika.com
ആ​ല​പ്പു​ഴ: അ​ന്ധ​വി​ശ്വാ​സ​ങ്ങ​ള്‍​ക്കും അ​നാ​ചാ​ര​ങ്ങ​ള്‍​ക്കു​മെ​തി​രെ ഉ​ട​ന്‍ നി​യ​മം നി​ര്‍​മി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ല്‍ മാ​ത്രം പോ​രാ. ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഓ​ര്‍​മി​പ്പി​ച്ചു.

അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളും അ​നാ​ചാ​ര​ങ്ങ​ളും എ​തി​ര്‍​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. മ​ത വി​ശ്വാ​സി​യാ​കു​ന്ന​ത് അ​ന്ധ​വി​ശ്വാ​സ​മ​ല്ല. അ​തി​ന്‍റെ ഭാ​ഗ​മാ​യ അ​നാ​ചാ​ര​ങ്ങ​ളെ​യും അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളെ​യു​മാ​ണ് എ​തി​ര്‍​ക്കു​ന്ന​ത്.

അ​നാ​ചാ​ര​ങ്ങ​ളെ എ​തി​ര്‍​ക്കു​മ്പോ​ള്‍ അ​ത് മ​ത​വി​ശ്വാ​സ​ത്തി​നെ​തി​രാ​കു​മോ എ​ന്ന് ചി​ല​ര്‍ ചി​ന്തി​ക്കു​ന്നെ​ന്നും അ​നാ​ചാ​ര​ങ്ങ​ളെ എ​തി​ര്‍​ത്താ​ല്‍ മ​ത​ത്തെ എ​തി​ര്‍​ത്തു​വെ​ന്ന് വ്യാ​ഖ്യാ​നി​ക്കേ​ണ്ട​തി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.