ഡ​ല്‍​ഹി വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​യു​ടെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം; കാ​റു​ക​ള്‍ ത​ക​ര്‍​ത്തു

02:47 PM Oct 17, 2022 | Deepika.com
ന്യൂ​ഡ​ല്‍​ഹി: സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ സ്വാ​തി മ​ലി​വാ​ളി​ന്‍റെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം. വീ​ട്ടു​വ​ള​പ്പി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് കാ​റു​ക​ള്‍ അ​ക്ര​മി​ക​ള്‍ ത​ക​ര്‍​ത്തു.

സ്വാ​തി ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. താ​നും അ​മ്മ​യും പു​റ​ത്തു​പോ​യ സ​മ​യ​ത്ത് അ​ജ്ഞാ​ത​ര്‍ വീ​ട്ടു​വ​ള​പ്പി​ല്‍ ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് അ​വ​ര്‍ അ​റി​യി​ച്ചു. വീ​ടി​നു മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് കാ​റു​ക​ള്‍ അ​ടി​ച്ച് ത​ക​ര്‍​ത്തു.

വീ​ടി​നു​ള്ളി​ല്‍ ക​യ​റാ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ന്നും ഡ​ല്‍​ഹി​യി​ല്‍ ത​ങ്ങ​ള്‍ പോ​ലും സു​ര​ക്ഷി​തര​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന സം​ഭ​വ​മാ​ണി​തെ​ന്നും സ്വാ​തി വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ ആ​രാ​ണെ​ന്നു വ്യ​ക്ത​മ​ല്ലെ​ന്നും ഉ​ട​ന്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​മെ​ന്നും ഡ​ല്‍​ഹി പോ​ലീ​സ് അ​റി​യി​ച്ചു.