മദ്യനയക്കേസ്: മനീഷ് സിസോദിയയെ സിബിഐ ചോദ്യം ചെയ്യുന്നു

12:57 PM Oct 17, 2022 | Deepika.com
ന്യൂഡൽഹി: മദ്യനയക്കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ചോദ്യം ചെയ്യലിന് ഹാജരായി. ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍.

രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിയുടെ അനുഗ്രഹം തേടിയശേഷമാണ് അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായത്. സിസോദിയയുടെ വീട്ടിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരെത്താതിരിക്കാന്‍ പോലീസ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

തനിക്കെതിരെയുള്ള സിബിഐ നീക്കം ആസൂത്രിതമെന്ന് മദ്യനയക്കേസില്‍ സിസോദിയ പ്രതികരിച്ചിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുടെ പ്രചാരണം തടയാനാണ് ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

മദ്യനയക്കേസില്‍ താന്‍ അറസ്റ്റിലായേക്കാമെന്നും സിസോദിയ പറഞ്ഞു.