ഇന്ന് കോൺഗ്രസ് പ്രവർത്തകരുടെ ദിനമെന്ന് തരൂർ

10:56 AM Oct 17, 2022 | Deepika.com
തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് പുരോഗമിക്കെ പ്രതികരണവുമായി സ്ഥാനാർഥി ശശി തരൂർ. ഇന്ന് പ്രവർത്തകരുടെ ദിനമാണെന്നും പാർട്ടിയുടെ നന്മയ്ക്ക് വേണ്ടിയാണ് സ്ഥാനാർഥിയായി നിൽക്കുന്നതെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞു.

ചെയ്യാവുന്നതെല്ലാം ചെയ്തു, ഇനി പ്രവർത്തകരാണ് തീരുമാനിക്കേണ്ടത്. പിന്തുണ തരാനുള്ളവർ തന്നിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പ് പാർട്ടിക്ക് ഗുണം ചെയ്യും. ഗാന്ധി കുടുംബത്തിന് നിക്ഷപക്ഷ നിലപാടെന്നും ശശി തരൂർ വ്യക്തമാക്കി.