കറൻസി നോട്ടുകൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ

10:57 AM Oct 17, 2022 | Deepika.com
പത്തനംതിട്ട: കറൻസി നോട്ടുകൾ റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട പ്രമാടത്താണ് സംഭവം. ചാക്കിൽ കെട്ടിയ നിലയിലാണ് പണം കണ്ടത്. പത്ത്, ഇരുപത് രൂപയുടെ നോട്ടുകളാണ് ചാക്കിലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.