നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണം പിടികൂടി

10:58 AM Oct 17, 2022 | Deepika.com
കൊച്ചി: മലദ്വാരത്തിലൊളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 22 ലക്ഷം രൂപയുടെ സ്വര്‍ണം നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടി.

ദുബായില്‍ നിന്നെത്തിയ പാലക്കാട് സ്വദേശി നിയാസാണ് രണ്ട് കാപ്സൂളുകളുടെ രൂപത്തിലാക്കി സ്വര്‍ണം ഒളിപ്പിച്ചത്. സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ ഇയാളെ പിടികൂടുകയായിരുന്നു.