നൈ​ജീ​രി​യ​യി​ൽ നാ​ശം വി​ത​ച്ച് പ്ര​ള​യം; മ​ര​ണം 600 ക​ട​ന്നു

10:59 AM Oct 17, 2022 | Deepika.com
ലാ​ഗോ​സ്: ​മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന പ്ര​ള​യ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 600 ന് മു​ക​ളി​ലാ​യെ​ന്നു നൈ​ജീ​രി​യ​ൻ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ര​ണ്ടാ​യി​ര​ത്തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. 13 ല​ക്ഷം പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.

ജൂ​ലൈ മു​ത​ലു​ള്ള ക​ന​ത്ത മ​ഴ​യാ​ണു ദു​ര​ന്ത​ത്തി​നു കാ​ര​ണം. 36 സം​സ്ഥാ​ന​ങ്ങ​ളി​ൽ 31ലും ​പ്ര​ള​യ​ക്കെ​ടു​തി നേ​രി​ട്ടു. നൈ​ജീ​രി​യ​യി​ൽ എ​ല്ലാ വ​ർ​ഷ​വും വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​കാ​റു​ള്ള​താ​ണ്. പ​ക്ഷേ പ​തി​റ്റാ​ണ്ടു​ക​ൾ​ക്കുശേ​ഷ​മാ​ണ് ഇ​ത്ര വ​ലി​യ ദു​ര​ന്തം.

603 പേ​രാ​ണ് മ​രി​ച്ച​തെ​ന്ന് നൈ​ജീ​രി​യ​ൻ മ​ന്ത്രി സാ​ദി​യ ഉ​മ​ർ ഫാ​റൂ​ഖ് പ​റ​ഞ്ഞു. പ്ര​ള​യ​ത്തി​ൽ 82,000-ല​ധി​കം വീ​ടു​ക​ളും 110,000 ഹെ​ക്ട​ർ (272,000 ഏ​ക്ക​ർ) കൃ​ഷി​യി​ട​ങ്ങ​ളും പൂ​ർ​ണ​മാ​യും ന​ശി​ച്ച​താ​യും ഉ​മ​ർ ഫാ​റൂ​ഖ് പ​റ​ഞ്ഞു.

വ​രും ആ​ഴ്ച​ക​ളി​ൽ തെ​ക്കുകി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്നാ​ണു കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം. നൈ​ജീ​രി​യ ഭ​ക്ഷ്യ​ക്ഷാ​മ​ത്തി​ലാ​കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്.