റെനെസ്: ഫ്രാൻസിൽ കാട്ടുപന്നി വേട്ടയ്ക്കിടെ സുഹൃത്തിന്റെ വെടിയേറ്റ് സ്ത്രീ മരിച്ചു. 67കാരിയായ ബ്രിട്ടീഷ് വനിതയാണ് മരിച്ചത്. സ്ത്രീയെ ബ്രിട്ടാനിയിലെ സെന്റ്-ബ്രിയൂക്കിലെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ഞായറാഴ്ച ഉച്ചയോടെ മരണം സംഭവിച്ചു.
സംഭവത്തിൽ ബ്രിട്ടീഷ് വനിതയുടെ 69 വയസുള്ള സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. കാട്ടുപന്നിക്ക് വച്ച വെടി ഉന്നം തെറ്റി ഹൃദയത്തിൽ തുളച്ചുകയറിയെന്നാണ് റിപ്പോർട്ട്. വെടിവച്ചത് മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ സ്വാധീനത്തിലല്ലെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
കാട്ടുപന്നിക്ക് വച്ച വെടി ഉന്നം തെറ്റി; സ്ത്രീ മരിച്ചു
10:59 AM Oct 17, 2022 | Deepika.com