കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് പരിശോധിക്കുന്ന നടപടികളാ രംഭിച്ചു. പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകളുടെ ആര്‍ക്കൈവുകള്‍ പരിശോധിച്ച് നിയമപര മായാണോ ഓരോ ലൈസന്‍സും അനുവദിച്ചതെന്ന് ഉറപ്പാക്കും.
ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറൽ, ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ എന്നിവര്‍ ഹവലിയിലെയും മുബാറക് അല്‍ കബീറിലെയും ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റുകളിലെ ട്രാഫിക് ആൻഡ് ഓപ്പറേഷന് സെക്ടറില്‍ എത്തിയാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്.
നിയമാനുസൃതമല്ലാതെ ലൈന്‍സ് നേടിയവരെ കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീ കരിക്കുകയും ലൈസന്‍സ് പിന്‍വലിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും.
കുവൈറ്റില്‍ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് പരിശോധന തുടങ്ങി
10:59 AM Oct 17, 2022 | Deepika.com