മാഡ്രിഡ്: ലാ ലിഗ സീസണിലെ ആദ്യ എൽ ക്ലാസിക്കൊയിൽ റയൽ മാഡ്രിഡിന് മിന്നും ജയം. സാന്റിയാഗൊ ബർണബ്യൂവിൽ ചിരവൈരികളായ ബാഴ്സലോണയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്തു. എൽ ക്ലാസിക്കൊ കോമ്പറ്റേറ്റീവ് ചരിത്രത്തിൽ റയൽ മാഡ്രിഡിന്റെ 101-ാം ജയം.
മത്സരത്തിന്റെ 12-ാം മിനിറ്റിൽ കരിം ബെൻസെമയിലൂടെ റയൽ മാഡ്രിഡ് 1-0ന്റെ ലീഡ് നേടി. 35-ാം മിനിറ്റിൽ ഫെർലാൻഡ് മെൻഡിയുടെ അസിസ്റ്റിൽ ഫെഡെറിക്കൊ വാൽവെർഡെയിലൂടെ ആതിഥേയർ ലീഡ് 2-0 ഉയർത്തി. കളി അവസാന നിമിഷത്തേക്ക് കുതിക്കുമ്പോൾ ബാഴ്സയുടെ ആശ്വാസ ഗോളെത്തി. റോബർട്ട് ലെവൻഡോവ്സ്കിയുടെ അസിസ്റ്റിൽ ഫെറാൻ ടോറസ് 83-ാം മിനിറ്റിൽ ഒരു ഗോൾ മടക്കി.
എന്നാൽ, ഇഞ്ചുറി ടൈമിൽ എറിക് ഗാർസ്യ റയൽ മാഡ്രിഡിന്റെ റോഡ്രിഗൊയെ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് റഫറി പെനൽറ്റി വിധിച്ചു. വിഎആറിന്റെ സഹായത്തോടെ റഫറി വിധിച്ച പെനൽറ്റി, റോഡ്രിഗൊ ഗോളാക്കി.
റിയൽ ക്ലാസിക്; ബാഴ്സയെ വീഴ്ത്തി റയൽ
11:11 PM Oct 16, 2022 | Deepika.com