വിജയവാഡ: സർവകലാശാല ചട്ടങ്ങൾ ദുർവ്യാഖ്യാനം ചെയ്ത് ഗവർണർ നടപടി സ്വീകരിക്കുകയാണെങ്കിൽ നിയമഭേദഗതി കൊണ്ടു വരുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
സർക്കാർ കൊണ്ടുവരുന്ന നിയമ ഭേദഗതിയിൽ ഗവർണർ ഒപ്പുവച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള സർവകലാശാല വിസി നിയമനത്തിനായി സേർച്ച് കമ്മിറ്റിയെ പ്രതിനിധിയെ നിശ്ചയിക്കുന്ന നടപടിയിൽ ഗുരുതര വീഴ്ച വരുത്തിയ സെനറ്റ് കമ്മിറ്റിയിലെ 15 അംഗങ്ങളെ പിൻവലിച്ച ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ നടപടിയുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു കാനം രാജേന്ദ്രൻ.
ഗവർണറുടെ കടന്നു കയറ്റം തടയാൻ നിയമഭേദഗതി പരിഗണിക്കുമെന്നു കാനം രാജേന്ദ്രൻ
10:22 PM Oct 16, 2022 | Deepika.com