മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ റോ​ഡ് ഉ​പ​രോ​ധം നി​രോ​ധി​ച്ചു

09:28 PM Oct 16, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ല​ത്തീ​ൻ അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്താ​നി​രു​ന്ന റോ​ഡ് ഉ​പ രോ​ധം നി​രോ​ധി​ച്ച് ക​ള​ക്ട​ർ. മു​ദ്രാ​വാ​ക്യം വി​ളി​യും നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

അ​തി​രൂ​പ​ത​യു​ടെ സ​മ​ര​വും ഇ​തി​നെ​തി​രാ​യ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ പ്ര​തി​ഷേ​ധ​വും സ്ഥ​ല​ത്ത് ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും എ​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് നി​രോ​ധ​ന​മെ​ന്ന് ക​ള​ക്ട​ർ ജെ​റോ​മി​ക് ജോ​ർ​ജ് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.