ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ ക​ത്രി​ക കു​ടു​ങ്ങി​യ സം​ഭ​വം: പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചു

08:03 PM Oct 16, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ ക​ത്രി​ക കു​ടു​ങ്ങി​യെ​ന്ന പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ചു. അ​ഞ്ച് വ​ർ​ഷം മു​ൻ​പ് ന​ട​ന്ന ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ ക​ത്രി​ക കു​ടു​ങ്ങി​യെ​ന്നാ​യി​രു​ന്നു പ​രാ​തി. സം​ഭ​വ​ത്തി​ൽ​അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജാ​ണ് ഉ​ത്ത​ര​വി​ട്ട​ത്.

മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റ് സ്പെ​ഷ​ൽ ഓ​ഫീ​സ​ർ ഡോ. ​അ​ബ്ദു​ൾ റ​ഷീ​ദ് കോ​ർ​ഡി​നേ​റ്റ​റാ​യ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ന​ഴ്സിം​ഗ് ഡോ. ​സ​ലീ​ന ഷാ, ​കൊ​ല്ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ഫോ​റ​ൻ​സി​ക് മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ര​ഞ്ജു ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രാ​ണു​ള്ള​ത്.

വി​ഷ​യ​ത്തി​ന്‍റെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കി പ​രാ​തി​യി​ൻ​മേ​ൽ അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി ഉ​ട​ൻ റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​യു​ട​നെ ആ​രോ​ഗ്യ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ടി​യോ​ട് അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ മ​ന്ത്രി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച​ത്.