വിജയവാഡ: കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യം വേണമെന്ന് സിപിഐ കേരളഘടകം. വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസിലാണ് ആവശ്യമുയര്‍ന്നത്. സിപിഎമ്മിന്റേതുപോലെ കോണ്‍ഗ്രസ് സഹകരണത്തില്‍ ഒളിച്ചുകളി വേണ്ടെന്നും കേരള ഘടകം വ്യക്തമാക്കി.
ബദല്‍ സഖ്യത്തില്‍ വ്യക്തത വേണമെന്നും ആവശ്യം ഉയര്‍ന്നു. മന്ത്രി പി. പ്രസാദും രാജാജി മാത്യു തോമസുമാണ് സംസാരിച്ചത്. അതേസമയം പാര്‍ട്ടിയില്‍ 75 വയസ് പ്രായപരിധി കർശനമായി നടപ്പാക്കാന്‍ സിപിഐ തീരുമാനം.
കോണ്‍ഗ്രസ് സഖ്യത്തിനായി സിപിഐ; സിപിഎമ്മിന്റേത് പോലെ ഒളിച്ചുകളി വേണ്ടെന്നു കേരളഘടകം
06:30 PM Oct 16, 2022 | Deepika.com