കൊച്ചി: ലൈംഗീക പീഡന കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിളിയെ ഉടൻ അറസ്റ്റ് ചെയ്യില്ലെന്ന് ക്രൈംബ്രാഞ്ച്. മുൻകൂർജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വിധി വരുന്നത് വരെ അറസ്റ്റ് ചെയ്യണ്ടന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ തീരുമാനം.
അതേസമയം ഒളിവിൽ കഴിയുന്ന എൽദോസിനെ കണ്ടുപിടിക്കാനുള്ള ഊർജിത ശ്രമങ്ങളാണ് നടക്കുന്നത്. പരാതിയിൽ കൂടുതൽ ആളുകളെ പ്രതി ചേർക്കാനുള്ള നീക്കം അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. രണ്ട് അഭിഭാഷകർക്കും എൽദോസിന്റെ സഹായിക്കുമെതിരെ യുവതി മൊഴി നൽകിയിരുന്നു.
എൽദോസിനെ ഉടൻ അറസ്റ്റ് ചെയ്യില്ലെന്ന് ക്രൈംബ്രാഞ്ച്
05:35 PM Oct 16, 2022 | Deepika.com