ന്യൂഡൽഹി: എക്സൈസ് നയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് തിങ്കളാഴ്ച ഹാജരാവാൻ സിബിഐ സമൻസ് നൽകി. ചോദ്യം ചെയ്യലിന് ശേഷം സിസോദിയയെ അറസ്റ്റ് ചെയ്തേക്കുമെന്ന അഭ്യൂഹം ശക്തമാണ്.
സംസ്ഥാനത്തെ പുതുക്കിയ മദ്യനയം ചില വ്യവസായികൾക്ക് അനുകൂലമായ രീതിയിൽ രൂപപ്പെടുത്തിയെന്നും കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നുമാണ് സിബിഐ ആരോപിക്കുന്നത്. കേസിൽ സിസോദിയയുടെ വസതിയിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു.
നടപടികൾ രാഷ്ട്രീയപ്രേരിതമാണെന്നും ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ തളർത്താനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമാണ് അറസ്റ്റ് നീക്കമെന്നും നേതാക്കൾ പ്രതികരിച്ചു.
ഡൽഹി എക്സൈസ് കേസ്: സിസോദിയയ്ക്ക് സിബിഐ സമൻസ്
04:01 PM Oct 16, 2022 | Deepika.com