കുമരകം മുത്തേരിമടയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

03:51 PM Oct 16, 2022 | Deepika.com
കുമരകം: മുത്തേരിമടയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാട്ടകം കറുകയിൽ വിൻസെന്‍റിന്‍റെ മകൻ ലിജിൻ വിൻസെന്‍റ് ( നിതിൻ -34 ) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11ന് ആയിരുന്നു സംഭവം.

സമീപത്ത് പത്തുപങ്കിൽ പ്രവർത്തിക്കുന്ന ഹോം സ്റ്റേയിൽ ലിജിൻ അടക്കമുള്ള നാലംഗ സംഘം ശനിയാഴ്ച എത്തിയതായിരുന്നു. രാവിലെ മടങ്ങുന്നതിന് മുൻപ് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. മുത്തേരിമടയാറിന് മറുകരയിലേക്ക് നീന്തിയെത്തിയ ലിജിൻ തിരികെ നീന്തുമ്പോൾ മധ്യഭാഗത്ത് വെച്ച് മുങ്ങി താഴുകയായിരുന്നുവെന്നാണ് സുഹൃത്തുകൾ പറയുന്നത്.

ഫയർഫോഴ്സ് നാട്ടുകാരും ഒരു മണിക്കൂറോളം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.