കൊച്ചി: ആലുവ മുട്ടത്ത് ദേശീയപാതയിൽ നടന്ന വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയിൽ ജീപ്പ് ഇടിച്ചാണ് അപകടം സംഭവിച്ചത്.
ജീപ്പ് അപകടത്തിൽപ്പെട്ടത് കണ്ട് പിന്നാലെയെത്തിയ കാറിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഈ കാറിൽ സഞ്ചരിച്ച മൂന്ന് പേർക്കും കാറിൽ ഒരു ബൈക്കിടിച്ച് ഇതിലെ യാത്രികരായ രണ്ട് പേർക്കും പരിക്കേൽക്കുകയായിരുന്നു.
അപകടത്തിൽപ്പെട്ടവരെ പ്രദേശവാസികൾ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആലുവ ദേശീയപാതയിൽ വാഹനാപകടം: അഞ്ച് പേർക്ക് പരിക്ക്
03:51 PM Oct 16, 2022 | Deepika.com