ലോ​ക​ക​പ്പി​ന് അ​ട്ടി​മ​റി​യോ​ടെ തു​ട​ക്കം

04:32 PM Oct 16, 2022 | Deepika.com
ഗീ​ലോം​ഗ്: ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ന്‍റെ പ്രാ​ഥ​മി​ക റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​യെ അ​ട്ടി​മ​റി​ച്ച് ന​മീ​ബി​യ. 164 റ​ൺ​സ് ല​ക്ഷ്യം തേ​ടി​യി​റ​ങ്ങി​യ ല​ങ്ക ലോ​ക ക്രി​ക്ക​റ്റി​ലെ കു​ഞ്ഞ​ന്മാ​രോ​ട് 55 റ​ൺ​സി​ന്‍റെ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങു​ക​യാ​യി​രു​ന്നു.‌‌

സ്കോ​ർ:
ന​മീ​ബി​യ 163/7(20)
ശ്രീ​ല​ങ്ക 108/10(19)


ടോ​സ് നേ​ടി ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ല​ങ്ക​യ്ക്കെ​തി​രെ മോ​ശം തു​ട​ക്ക​മാ​ണ് ന​മീ​ബി​യ​യ്ക്ക് ല​ഭി​ച്ച​ത്. ആ​ദ്യ മൂ​ന്നോ​വ​റി​നു​ള്ളി​ൽ ഓ​പ്പ​ണ​ർ​മാ​രെ ന​ഷ്ട​മാ​യ ന​മീ​ബി​യ 93/6 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു. ഏ​ഴാം വി​ക്ക​റ്റി​ൽ ജാ​ൻ ഫ്രൈ​ലി​ങ്ക്- ജെ.​ജെ. സ്മി​ത്ത് കൂ​ട്ടു​കെ​ട്ട് നേ​ടി​യ 69 റ​ൺ​സി​ന്‍റെ ബ​ല​ത്തി​ലാ​ണ് ആഫ്രിക്കൻ രാജ്യം മി​ക​ച്ച സ്കോ​റി​ലെ​ത്തി​യ​ത്. ഫ്രൈ​ലി​ങ്ക് 44 റ​ൺ​സും സ്മി​ത്ത് 31* റ​ൺ​സും നേ​ടി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ല​ങ്ക​യു​ടെ ബാ​റ്റ​ർ​മാ​ർ​ക്കാ​ർ​ക്കും തി​ള​ങ്ങാ​നാ​യി​ല്ല. കു​ശാ​ൽ മെ​ൻ​ഡി​സ് ആ​റി​നും ധ​നു​ഷ്ക ഗു​ണ​തി​ല​ക പൂ​ജ്യ​ത്തി​നും പു​റ​ത്താ​യി.

ഹാ​ട്രി​ക്കി​ന് അ​രി​കെ​യെ​ത്തി​യ ബെ​ൻ ഷി​ക്കോം​ഗോ​യ്ക്കൊ​പ്പം ര​ണ്ട് വി​ക്ക​റ്റു​ക​ൾ വീ​തം നേ​ടി​യ ബെ​ർ​ണാ​ഡ് ഷോ​ൾ​സ്, ജാ​ൻ ഫ്രൈ​ലി​ങ്ക്, ഡേ​വി​ഡ് വീ​സ് എ​ന്നി​വ​രാ​ണ് ല​ങ്ക​യെ ത​ക​ർ​ത്ത​ത്.



വി​ജ​യ​ത്തോ​ടെ സൂ​പ്പ​ർ 12 പോ​രാ​ട്ട​ത്തി​ന് ഒ​രു പ​ടി കൂ​ടി അ​ടു​ത്തേ​ക്ക് എ​ത്താ​ൻ ന​മീ​ബി​യ​യ്ക്ക് സാ​ധി​ച്ചു.