കേ​ര​ള​ത്തെ വീ​ഴ്ത്തി സ​ർ​വീ​സ​സ്

02:43 PM Oct 16, 2022 | Deepika.com
മൊ​ഹാ​ലി: സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി സീ​സ​ണി​ലെ ആ​ദ്യ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി കേ​ര​ളം. മൊഹാലിയിൽ നടന്ന എ​ലീ​റ്റ് ഗ്രൂ​പ്പ് സി ​മ​ത്സ​ര​ത്തി​ൽ സ​ർ​വീ​സ​സ് 12 റ​ൺ​സി​ന് കേ​ര​ള​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി​.

സ്കോ​ർ:
സ​ർ​വീ​സ​സ് 148/8(20)
കേ​ര​ളം 136/10(19.4)


അ​ൻ​ഷു​ൽ ഗു​പ്ത-​ര​വി ചൗ​ഹാ​ൻ ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ട് ന​ൽ​കി​യ അ​ടി​ത്ത​റ​യി​ൽ മു​ന്നേ​റി​യ സ​ർ​വീ​സ​സ് ഏ​ഴോ​വ​റി​ൽ 50 റ​ൺ​സ് പി​ന്നി​ട്ടു. ചൗ​ഹാ​ൻ 22 റ​ൺ​സും ഗു​പ​ത് 39 റ​ൺ​സും നേ​ടി പു​റ​ത്താ​യ​തോ​ടെ സ​ർ​വീ​സ​സ് സ്കോ​റിം​ഗ് മെ​ല്ലെ​യാ​യി.

വാ​ല​റ്റ​ത്ത് അ​ർ​ജു​ൻ ശ​ർ​മ അ​ഞ്ച് പ​ന്തി​ൽ നേ​ടി​യ പ​ത്ത് റ​ൺ​സും കേ​ര​ളം വി​ട്ടു​ന​ൽ​കി​യ 18 എ​ക്സ​ട്രാ റ​ൺ​സു​മാ​ണ് സ​ർ​വീ​സ​സി​നെ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​ച്ച​ത്. കേ​ര​ള​ത്തി​നാ​യി വൈ​ശാ​ഖ് ച​ന്ദ്ര​ൻ മൂ​ന്നും കെ.​എം.​ആ​സി​ഫ് ര​ണ്ടും വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി.

മ​റു​പ‌​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കേ​ര​ള​ത്തി​ന് ആ​ദ്യ മൂ​ന്ന് ബാ​റ്റ​ർ​മാ​രെ വേ​ഗ​ത്തി​ൽ ന​ഷ്ട​മാ​യി. സ​ച്ചി​ൻ ബേ​ബി(36), സ​ഞ്ജു സാം​സ​ൺ(30) എ​ന്നി​വ​ർ ചേ​ർ​ന്ന് ല​ക്ഷ്യത്തി​ന​ടു​ത്ത് എ​ത്തി​ച്ചെ​ങ്കി​ലും വി​ജ​യം അ​ക​ന്നു നി​ന്നു. 19 റ​ൺ​സ് നേ​ടി​യ അ​ബ്ദു​ൾ ബാ​സി​ത്ത് മാ​ത്ര​മാ​ണ് വാ​ല​റ്റ​ത്ത് പി​ടി​ച്ചു​നി​ന്ന​ത്.

സ​ർ​വീ​സ​സി​നാ​യി അ​ർ​ജു​ൻ ശ​ർ​മ, നി​തി​ൻ യാ​ദ​വ് എ​ന്നി​വ​ർ മൂ​ന്നും പാ​ർ​ത്ഥ് രേ​ഖ​ഡെ, പു​ൾ​കി​ത് നാ​രം​ഗ് എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റു​ക​ൾ വീ​ത​വും നേ​ടി.

12 പോയിന്‍റ് വീതമുള്ള കേരളവും സർവീസസും പോയിന്‍റ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്ത് തുടരുകയാണ്. നെറ്റ് റൺ റേറ്റിന്‍റെ അടിസ്ഥാനത്തിൽ സർവീസസിനെതിരെ നേരിയ ലീഡ് മാത്രമാണ് പട്ടികയിൽ കേരളത്തിനുള്ളത്.