പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ഡോക്ടർ അറസ്റ്റിൽ

01:00 PM Oct 16, 2022 | Deepika.com
കൊച്ചി: പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ഡോക്ടർ അറസ്റ്റിൽ. ആലുവ ചൂർണിക്കര സ്വദേശി ജോർജ് ജോണിനെയാണ് അറസ്റ്റ് ചെയ്തത്.

ചികിത്സയ്ക്കെത്തിയ പെൺകുട്ടിയോടാണ് ജോർജ് മോശമായി പെരുമാറിയത്. പരാതിയെ തുടർന്ന് ഡോക്ടർക്കെതിരേ പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.