ബെല്ലാരി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് നാല് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. ആന്ധ്രയിലെ ബെല്ലാരിയിൽവച്ചാണ് സംഭവം.
വാഹനത്തിൽ പോയപ്പോൾ വൈദ്യുതി കമ്പിയിൽ തട്ടുകയായിരുന്നു. പരിക്കേറ്റവരെ ബെല്ലാരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോർട്ട്. ഇവർക്ക് ഒരു ലക്ഷം രൂപ വീതം ചികിത്സാ സഹായം നൽകുമെന്ന് കോൺഗ്രസ് അറിയിച്ചു.
ഭാരത് ജോഡോ യാത്രയ്ക്കിടെ അപകടം; നാല് പ്രവർത്തകർക്ക് വൈദ്യുതാഘാതമേറ്റു
11:35 AM Oct 16, 2022 | Deepika.com