അമൃത്സർ: വിജിലൻസ് കേസ് ഒതുക്കിത്തീർക്കാൻ പോലീസ് ഉദ്യോഗസ്ഥന് കൈക്കൂലി വാഗ്ദാനം ചെയ്ത പഞ്ചാബ് മുൻ മന്ത്രി സുന്ദർ ശ്യാം അറോറ അറസ്റ്റിൽ.
ഞായറാഴ്ച രാവിലെയാണ് മുൻ വ്യവസായ വകുപ്പ് മന്ത്രിയും കോൺഗ്രസ് നേതാവുമായ അറോറയെ അറസ്റ്റ് ചെയ്ത വാർത്ത അധികൃതർ പുറത്തുവിട്ടത്.
വിജിലൻസ് ഫ്ലൈയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് ഐജി മൻമോഹൻ കുമാറിന് 50 ലക്ഷം രൂപ കൈക്കൂലി വാഗ്ദാനം ചെയ്ത കേസിലാണ് നടപടി. അറോറയ്ക്കെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിരുന്ന കേസിൽ തിരിമറി നടത്താൻ ഒരു കോടി രൂപ കുമാറിന് വാഗ്ദാനം ചെയ്തിരുന്നു. സംഭവം അധികൃതരെ അറിയിച്ച കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടത്തിയത്.
അറോറയുടെ വസതിയിൽ നിന്ന് 50 ലക്ഷം രൂപ പിടിച്ചെടുത്തതായും കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
കൈക്കൂലിക്കേസിൽ പഞ്ചാബ് മുൻ മന്ത്രി അറസ്റ്റിൽ
11:35 AM Oct 16, 2022 | Deepika.com