കോഴിക്കോട്: കക്കോടി മോരിക്കരയിലെ ഗാന്ധി സ്തൂപം അക്രമികൾ തകർത്തു. സ്തൂപത്തിലെ പ്രതിമയുടെ തല തകർത്ത് താഴെയിട്ട നിലയിലാണ് കണ്ടെത്തിയത്.
ശനിയാഴ്ച രാത്രിയാണ് ഗാന്ധി പീസ് ഫൗണ്ടേഷൻ എന്ന സംഘടനയുടെ ഓഫീസിന് സമീപം സ്ഥിതി ചെയ്യുന്ന സ്തൂപത്തിന് നേരെ ആക്രമണം നടന്നത്. പ്രതിമയുടെ സമീപത്ത് സ്ഥിതി ചെയ്യുന്ന നവോത്ഥാന നായകരുടെ ചിത്രങ്ങൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.
സ്തൂപം നിലനിൽക്കുന്ന സ്ഥലത്തിന്റെ അവകാശത്തെ ചൊല്ലി രണ്ട് വ്യക്തികൾ തമ്മിൽ തർക്കമുള്ളതായി റിപ്പോർട്ടുകളുണ്ട്. സമീപത്ത് നടക്കുന്ന നിർമാണപ്രവൃത്തിയെ സംബന്ധിച്ച തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് ആക്ഷേപമുണ്ട്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ചൊവ്വയൂർ പോലീസ് അറിയിച്ചു.
കോഴിക്കോട് ഗാന്ധി പ്രതിമ തകർത്തു
10:39 AM Oct 16, 2022 | Deepika.com