വാൽപാറയിൽ കരടിയുടെ ആക്രമണം; യുവതിക്ക് ഗുരുതര പരിക്ക്

10:40 AM Oct 16, 2022 | Deepika.com
തൊടുപുഴ: വാൽപാറയിൽ കരടിയുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരിക്കേറ്റു. ഇഞ്ചിപ്പാറ എസ്റ്റേറ്റിലെ തൊഴിലാളിയും ജാർഖണ്ഡ് സ്വദേശിനിയുമായ സബിതയ്ക്കാണ് പരിക്കേറ്റത്.

ഇവരെ പൊള്ളാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെ അഞ്ചരയോടെ വീടിന് പുറത്തേക്ക് ഇറങ്ങിയ സബിതയുടെ മേൽ കരടി ചാടി വീഴുകയായിരുന്നു.