ബൈഡന്‍റെ പ്രസ്താവന ഞെട്ടിച്ചു; പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് പാ​ക്കി​സ്ഥാ​ൻ

10:39 AM Oct 16, 2022 | Deepika.com
ലാ​ഹോ​ർ: അമേരിക്കൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ലോ​സ് ആ​ഞ്ച​ല​സി​ൽ ന​ട​ത്തി​യ​ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് പാ​ക്കി​സ്ഥാ​ൻ. ഇ​സ്‌ലാ​മ​ബാ​ദി​ലെ യുഎ​സ് ന​യ​ത​ന്ത്ര പ്ര​തി​നി​ധി ഡോ​ണാ​ൾ​ഡ് ബ്ലോ​മി​നെ പാ​ക്കി​സ്ഥാ​ൻ വി​ളി​ച്ചു​വ​രു​ത്തി പ്ര​തി​ഷേ​ധം അറി​യിച്ചു.

ബൈ​ഡ​ന്‍റെ പ്ര​സ്താ​വ​ന ഞെ​ട്ടി​ച്ചു​ക​ള​ഞ്ഞു എ​ന്നു പാ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ബി​ലാ​വ​ൽ ഭൂ​ട്ടോ പ​റ​ഞ്ഞു. ആ​ണ​വാ​യു​ധങ്ങൾക്ക് എ​തി​രെ ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്ക​ണ​മെ​ങ്കി​ൽ ബെെഡൻ ആദ്യം ഇ​ന്ത്യ​യു​ടെ നേ​രെ ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്ക​ണ​മെ​ന്നും​ ബി​ലാ​വ​ൽ ഭൂ​ട്ടോ കൂ​ട്ടി​ചേ​ർ​ത്തു.

ആ​ണ​വാ​യു​ധങ്ങൾ സ്വ​ന്ത​മാ​യു​ള്ള പാ​ക്കി​സ്ഥാ​ൻ ലോ​ക​ത്തി​ലെ ഏ​റ്റ​വും അ​പ​ക​ട​കാ​രി​യാ​യ രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ കഴിഞ്ഞ ദിവസം പ​റ​ഞ്ഞി​രു​ന്നു. ലോ​സ് ആ​ഞ്ച​ല​സി​ൽ ന​ട​ന്ന ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി പ​രി​പാ​ടി​ക്കി​ടെ ചൈ​ന​യോ​ടും റ​ഷ്യ​യോ​ടു​മു​ള്ള അ​മേ​രി​ക്ക​യു​ടെ വി​ദേ​ശ​ന​യം വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബൈ​ഡ​ൻ ഇ​തു പ​റ​ഞ്ഞ​ത്.

ചൈ​ന​യെ​ക്കു​റി​ച്ചും റ​ഷ്യ​യെ​ക്കു​റി​ച്ചും പ​റ​ഞ്ഞ​തി​ന്‍റെ അ​വ​സാ​നം പാ​ക്കി​സ്ഥാ​ന്‍റെ കാ​ര്യ​വും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യാ​യി​രു​ന്നു. ​ബൈ​ഡ​ന്‍റെ പ​രാ​മ​ർ​ശം, അ​മേ​രി​ക്ക​യു​മാ​യു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന പാ​ക്കി​സ്ഥാ​നി​ലെ ഷെ​ഹ്ബാ​സ് ഷെ​രീ​ഫ് സ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​ങ്ങ​ൾ​ക്കു കനത്ത തിരി​ച്ച​ടി​യാ​യി.