ഇ​റാ​നി​ലെ ജ​യി​ലി​ൽ വെ​ടി​യൊ​ച്ച​യും പു​ക​യും; അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ

10:40 AM Oct 16, 2022 | Deepika.com
ടെ​ഹ്റെ​ൻ: രാ​ഷ്ട്രീ​യ ത​ട​വു​കാ​രെയും മറ്റു രാജ്യങ്ങളിൽ നിന്നുള്ള കുറ്റവാളികളെയും പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ഇ​റാ​നി​ലെ ടെ​ഹ്‌​റാ​നി​ലു​ള്ള എ​വി​ൻ ജ​യി​ലി​ൽ നി​ന്ന് പു​ക‌​യും വെ​ടി​യൊ​ച്ച​യും. ഇ​റാ​നി​ലെ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലാ​ണ് സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.‌

അ​മി​ത​മാ​യ ശ​ബ്ദ​ത്തി​ൽ അ​ലാ​റം മു​ഴ​ങ്ങു​ന്ന​തി​ന്‍റെ ശ​ബ്ദ​വും വീ​ഡി​യോ​യി​ൽ കേ​ൾ​ക്കാം. കൂ​ടാ​തെ സൈ​നി​ക​ർ ജ​യി​ലി​ലേ​ക്ക് മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ പോ​കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.



ജ​യി​ലി​ന് മു​ന്നി​ൽ ആം​ബു​ല​ൻ​സും പാ​ർ​ക്ക് ചെ​യ്തി​ട്ടു​ണ്ട്. ത​ട​വു​കാ​രു​ടെ കു​ടും​ബ​ങ്ങ​ൾ എ​വി​ൻ ജ​യി​ലി​ന്‍റെ മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി​യി​ട്ടു​ണ്ടെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ റോ​യി​ട്ടേ​ഴ്സു​മാ​യി ബ​ന്ധ​പ്പെ​ട്ട​യാ​ൾ പ്ര​തി​ക​രി​ച്ചു.

എ​ന്നാ​ൽ, സം​ഭ​വ​ത്തെ കു​റി​ച്ച് ഇ​റാ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രൊ​ന്നും ത​ന്നെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ത​ട​വു​കാ​രു​ടെ അ​വ​കാ​ശ​ലം​ഘ​ന​ങ്ങ​ളു​ടെ പേ​രി​ൽ വ​ള​രെ​യ​ധി​കം കു​പ്ര​സി​ദ്ധി ആ​ർ​ജി​ച്ചി​ട്ടു​ള്ള ജ​യി​ലാ​ണ് എ​വി​ൻ ജ​യി​ൽ. ഗു​രു​ത​ര​മാ​യ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളു​ടെ പേ​രി​ൽ 2018 ൽ ​യു​എ​സ് സ​ർ​ക്കാ​ർ ജ​യി​ലി​നെ ക​രി​മ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.