മെൽബൺ: ട്വന്റി-20 ക്രിക്കറ്റിലെ ഇന്ത്യയുടെ മിന്നും താരം സൂര്യകുമാര്‍ യാദവിനെ പ്രശംസിച്ച് നായകന് രോഹിത് ശര്‍മ. വരുന്ന ലോകകപ്പില്‍ ഇന്ത്യയുടെ എക്സ് ഫാക്ടറായി സൂര്യകുമാര്‍ മാറുമെന്ന് ഉറപ്പുണ്ടെന്നും നിര്‍ഭയമായി കളിക്കുന്ന താരം ടീമിന്റെ കരുത്ത് വര്‍ധിപ്പിക്കുമെന്നും രോഹിത് പറഞ്ഞു.
"സൂര്യ മികച്ച ഫോമിലാണ്. നിര്‍ഭയമായി ബാറ്റ് വീശുന്നു. ലോകകപ്പിലും ഇത് തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സൂര്യ തന്നെയാവും ടീമിന്റെ എക്സ് ഫാക്ടർ'- രോഹിത് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ലോകകപ്പിനേക്കാൾ പ്രധാന്യം ജസ്പ്രീത് ബുംറയുടെ കരിയറിനാണെന്നും അതുകൊണ്ടാണ് താരത്തെ ട്വന്റി-20 ലോകകപ്പിനുള്ള ടീമിൽ നിന്നും ഒഴിവാക്കിയതെന്നും നായകൻ കൂട്ടിചേർത്തു.
നിലവില്‍ ലോകകപ്പിനായുള്ള അവസാനവട്ട ഒരുക്കത്തിലാണ് ടീം. ഒക്ടോബര്‍ 23ന് മെല്‍ബണില്‍ പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ലോകകപ്പിലെ ഇന്ത്യയുടെ എക്സ് ഫാക്ടർ സൂര്യ: രോഹിത് ശര്‍മ
10:40 AM Oct 16, 2022 | Deepika.com