ഐസ്വാൾ: മിസോറാമില്‍ വന്യജീവി കള്ളക്കടത്ത് തകര്‍ത്ത് പോലീസ്. ഛാംപെയില്‍ ശനിയാഴ്ച നടന്ന പരിശോധനയില്‍ 140ലധികം അപൂര്‍വയിനം വന്യജീവികളെ രക്ഷിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പക്ഷികളെയും മൃഗങ്ങളെയും ഉള്‍പ്പടെ മ്യാന്മറില് നിന്നും കടത്തുകയായിരുന്നു.
30 ആമകള്‍, രണ്ട് മാര്‍മോസെറ്റ് കുരങ്ങന്മാര്, രണ്ട് കുരങ്ങന്മാര്. 22 പെരുമ്പാമ്പുകള്‍, 18 പ്രത്യേകയിനം വലിയ പല്ലികള്‍, 55 മുതലക്കുഞ്ഞുങ്ങള്‍, ആല്‍ബിനോ വല്ലബി, പൂച്ചകള്‍, പക്ഷികള്‍, അടക്കമുള്ളവയെയാണ് രക്ഷിച്ചത്.
എക്സൈസും നാര്‍കോടിക് വിഭാഗവും മിസോറാം പോലീസും സംയുക്തമായാണ് പരിശോധന നടത്തിടത്. അറസ്റ്റിലായവരില്‍ ഇന്ത്യക്കാരും മ്യാന്മര് സ്വദേശിയുമുണ്ട്.
വന്യജീവി കള്ളക്കടത്ത് തകര്‍ത്ത് പോലീസ്; രക്ഷിച്ചത് അപൂർവയിനം വന്യജീവികളെ
01:01 AM Oct 16, 2022 | Deepika.com