മ​ണ്ഡ​ല​കാ​ല​ത്ത് ശ​ബ​രി​മ​ല​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​ക​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കും: ആ​രോ​ഗ്യ​മ​ന്ത്രി

12:52 AM Oct 16, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ കൂ​ടു​ത​ൽ തി​ര​ക്ക് മു​ന്നി​ൽ ക​ണ്ട് കൂ​ടു​ത​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ഹൃ​ദ്രോ​ഗ​ത്തി​നും ശ്വാ​സ​കോ​ശ സം​ബ​ന്ധ രോ​ഗ​ങ്ങ​ൾ​ക്കും പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ൽ​കും. കോ​വി​ഡാ​ന​ന്ത​ര രോ​ഗ​ങ്ങ​ൾ കൂ​ടി മു​ന്നി​ൽ​ക​ണ്ട് വ്യ​ക്തി​ക​ൾ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്ക​ത്ത​ക്ക വി​ധ​മാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​ങ്ങ​ൾ ശ​ബ​രി​മ​ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ല​ഭ്യ​മാ​ക്കും. ജീ​വ​ന​ക്കാ​ർ​ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ ജീ​വ​ൻ ര​ക്ഷാ പ​രി​ശീ​ല​നം ന​ൽ​കാ​നും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലും സ​മീ​പ ജി​ല്ല​ക​ളാ​യ കോ​ട്ട​യം, ആ​ല​പ്പു​ഴ, ഇ​ടു​ക്കി എ​ന്നി​വി​ട​ങ്ങ​ളി​ലും ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കും. മ​തി​യാ​യ ആം​ബു​ല​ൻ​സ് സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.