ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ ഭീകരരുടെ വെടിയേറ്റ് നാട്ടുകാരൻ കൊല്ലപ്പെട്ടു. കഷ്മീരി പണ്ഡിറ്റ് വിഭാഗത്തിൽപ്പെട്ട പുരാൻ കൃഷൻ ഭട്ട് എന്നയാളാണ് മരിച്ചത്.
ഷോപ്പിയാനിലെ ചൗധരി ഗണ്ട് മേഖലയിലെ ആപ്പിൾ തോട്ടത്തിലേക്ക് പോകുന്ന വഴിയാണ് ഭട്ടിന് നേരെ ഭീകരർ വെടിയുതിർത്തത്. പരിക്കേറ്റ ഭട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
പ്രദേശം സുരക്ഷിതമാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും കാഷ്മീർ പോലീസ് അറിയിച്ചു. ഭട്ടിന്റെ മരണത്തിൽ പ്രതിഷേധമറിയിച്ച് കാഷ്മീരി പണ്ഡിറ്റ് സംഘർഷ് സമിതി അമിത് ഷായ്ക്ക് കത്തയയ്ച്ചു.
കാഷ്മീരിൽ ഭീകരർ നാട്ടുകാരനെ കൊലപ്പെടുത്തി
04:19 PM Oct 15, 2022 | Deepika.com