കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വലിയ കുറവ്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,620 രൂപയും പവന് 36,960 രൂപയുമായി.
വെള്ളിയാഴ്ച പവന് 80 രൂപ ഉയർന്ന ശേഷമാണ് ഇന്ന് കനത്ത വിലയിടിവ് രേഖപ്പെടുത്തിയത്. ഒക്ടോബർ മാസത്തിലെ ഏറ്റവും താഴ്ന്ന വിലയിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്.
സ്വർണ വിലയിൽ കനത്ത ഇടിവ്
03:32 PM Oct 15, 2022 | Deepika.com